സര്‍ക്കാര്‍ അപേക്ഷ ഫോമുകളില്‍ 'ഭാര്യ'  വേണ്ട; 'ജീവിത പങ്കാളി'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2022 07:57 PM  |  

Last Updated: 12th November 2022 09:57 PM  |   A+A-   |  

kerala_secratariate

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം: സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ലിംഗ പരിഷ്‌കാരം നടപ്പാക്കാന്‍ സര്‍ക്കുലര്‍. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അപേക്ഷാ ഫോമുകളില്‍ ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്നാണ് രേഖപ്പെടുത്തേണ്ടത്. അവന്‍/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവള്‍/അവന്‍ എന്ന രീതിയാണ് ഇനി ഉപയോഗിക്കേണ്ടത്. 

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകള്‍ ലിംഗ നിഷ്പക്ഷതയുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ എല്ലാ വകുപ്പു മേധാവികള്‍ക്കും നല്‍കിയിട്ടുള്ളത്.

ഒപ്പം അപേക്ഷഫോറങ്ങളിൽ രക്ഷിതാക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഒരു രക്ഷാകർത്താവിന്‍റെ മാത്രമായും രണ്ട്​ രക്ഷിതാക്കളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള ഓപ്​ഷൻ അനുവദിക്കണം. അവൻ/ അവന്‍റെ എന്ന്​ മാത്രം ഉപയോഗിക്കുന്നതിന്​ പകരം അവൻ/അവൾ, അവന്‍റെ /അവളുടെ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി നിയമങ്ങൾ, വിവിധ ചട്ടങ്ങളിലെ മാർഗനിർദേശങ്ങൾ ഫോറങ്ങൾ എന്നിവ പരിഷ്കരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ്​ നിർദേശിക്കുന്നു. ഇക്കാര്യങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളിലും ബാധകമാണെന്നും സർക്കുലറിലുണ്ട്​.

ഈ വാർത്ത കൂടി വായിക്കൂ 

സര്‍ക്കാര്‍ ജീവനക്കാരനെ നടുറോഡില്‍ മര്‍ദിച്ച കേസ്; പൊലീസ് വീഴ്ചയില്‍ അന്വേഷണം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ