മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 07:40 PM  |  

Last Updated: 13th November 2022 08:37 PM  |   A+A-   |  

Gopikrishnan_G

ജി എസ് ഗോപീകൃഷ്ണൻ

 

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ (48) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. എസിവി, അമൃത ടിവി, കൗമുദി ടിവി ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമൃത ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയും പ്രവർത്തിച്ചു. 

പത്രപ്രവർത്തക യൂണിയന്റെ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: നിഷ കെ നായർ.

ഗോപീകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുശോചനം അറിയിച്ചു. ദീര്‍ഘകാലം അമൃത ടിവിയിലും പിന്നീട് കൗമുദി ടിവിയിലും പ്രവര്‍ത്തിച്ചിരുന്ന ഗോപീകൃഷ്ണന്‍ മാധ്യമ മേഖലയ്ക്കു പുറത്തേക്കു സൗഹൃദം വളര്‍ത്തിയ വ്യക്തിത്വമായിരുന്നു. അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസ് നിറയെ. മാധ്യമ പ്രവര്‍ത്തകനും മികച്ചൊരു ഗായകനും സംഗീത ആസ്വാദകനുമായ ഗോപീകൃഷ്ണന്റെ വിയോഗം ഏറെ ദുഃഖകരമാണെന്ന് സതീശന്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന് ലീക്ക്; പൊള്ളലേറ്റ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ