കെണി വച്ച് കേഴ മാനിനെ പിടികൂടി, കറിവെച്ചു കഴിച്ചു; യുവാവ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 07:49 AM  |  

Last Updated: 13th November 2022 07:54 AM  |   A+A-   |  

marimuthu

മാരിമുത്തു

 

ഇടുക്കി: കേഴമാനിനെ പിടികൂടി കറിവച്ചു കഴിച്ച യുവാവ് അറസ്റ്റിൽ. അപ്പർ സൂര്യനെല്ലി സ്വദേശി മാരിമുത്തു(43) വിനെയാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്.  ചിന്നക്കനാലിനു സമീപം വനമേഖലയോടു ചേർന്ന് കുരുക്കു വച്ചു കേഴ മാനിനെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ കേഴ മാനിനെ കുരുക്ക് വച്ച് പിടികൂടിയത്. കെണി വെച്ചു പിടിച്ച  കേഴ മാനിനെ കൊന്ന് തോലും അവശിഷ്ടങ്ങളും സമീപത്തെ തോട്ടിലൂടെ ഒഴുക്കി വിട്ട ശേഷം ഇറച്ചി വീട്ടിലേക്ക് കൊണ്ടു പോയി. 

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കേഴ മാനിന്റെ ഇറച്ചി കറി വച്ചത് കണ്ടെത്തി. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി; പീഡിപ്പിക്കാൻ ശ്രമം; ഓടുന്ന വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടി 23 കാരി; അറസ്റ്റ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ