നടുറോഡില്‍ വിദ്യാര്‍ഥികള്‍ക്ക് നാട്ടുകാരുടെ മര്‍ദനം; ദൃശ്യങ്ങള്‍ പുറത്ത്; രണ്ട് പേര്‍ക്കെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 12:16 PM  |  

Last Updated: 14th November 2022 12:16 PM  |   A+A-   |  

adoor_cctv

മര്‍ദനത്തിന്റെ സിസി ടിവി ദൃശ്യം

 

പത്തനംതിട്ട: അടൂര്‍ കടമ്പനാടില്‍ വച്ച് വിദ്യാര്‍ഥികളെ നാട്ടുകാര്‍ നടുറോഡിലിട്ട് മര്‍ദിച്ചു. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കടമ്പനാട് കെആര്‍കെപിഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അസ്ഹര്‍, യാസിന്‍, അസര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ ശാസ്താംകോട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ദഫ്മുട്ട് പരീശീലനത്തിന് എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ റോഡില്‍ വച്ച് ഏറ്റുമുട്ടി. ഇതോട് കൂടിയാണ് പ്രദേശവാസികളായ ഡ്രൈവര്‍മാര്‍ ഇടപെട്ട് നടുറോഡിലിട്ട്് കുട്ടികളെ ക്രൂരമായി തല്ലിയത്. 

സംഭവത്തില്‍ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. എന്നാല്‍ രണ്ടിലധികം പേര്‍ വിദ്യാര്‍ഥികളെ തല്ലുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുടൂതല്‍ പേര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

കുഫോസ് വിസി പുറത്ത്; ഡോ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ