'പാൽ വില വർധിപ്പിക്കേണ്ടത് അനിവാര്യം; തീരുമാനം ഉടൻ'- മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 07:08 PM  |  

Last Updated: 14th November 2022 07:08 PM  |   A+A-   |  

chinjurani

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് വ്യക്തമാക്കി മന്ത്രി ജെ ചിഞ്ചുറാണി. പാൽ വില വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. 

വില കൂട്ടുന്നത് സംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടാനാണ് മില്‍മ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ മാസം 21നകം വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നും മില്‍മയുടെ ശുപാര്‍ശയില്‍ പറയുന്നു. ശുപാര്‍ശ നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

പാല്‍ വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മില്‍മയുടെ ശുപാര്‍ശ. വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ പാലക്കാട് കല്ലേപ്പുള്ളിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മില്‍മയുടെ തീരുമാനം. മൂന്നു യൂണിയനുകളില്‍ നിന്നു പ്രതിനിധികള്‍ യോഗത്തിനെത്തി.

പാല്‍ വില ലിറ്ററിന് ഏഴ് മുതല്‍ എട്ട് രൂപ വരെ വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മില്‍മയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇങ്ങനെ കൂട്ടിയാല്‍ മാത്രമേ കമ്മീഷനും മറ്റും കഴിഞ്ഞ് ആറ് രൂപയെങ്കിലും കര്‍ഷകന് ലഭിക്കൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ തവണ പാല്‍ വില നാല് രൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കര്‍ഷകര്‍ സമിതിക്ക് മുന്നില്‍ പരാതിപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും'; എല്‍ദോസ് കേസില്‍ ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ