ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനം; ’സ്ഫടികം’ വിഷ്ണു പിടിയിൽ 

വീട്ടമ്മയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്
വിഷ്ണു
വിഷ്ണു

പാലക്കാട്: ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റിൽ. പാലക്കാട് കൊടുമ്പ് സ്വദേശി സ്ഫടികം വിഷ്ണു എന്ന വിഷ്ണുവിനെയാണ് പൊലീസ് പിടികൂടിയത്. വീട്ടമ്മയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. 

മോഹൻലാൽ അഭിനയിച്ച സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാലാണ് ഇയാൾക്ക് സ്ഫടികം വിഷ്ണു ന്ന് പേരുവീണത്. ജോലികഴിഞ്ഞ് ബസിറങ്ങി കാൽനടയായി വീട്ടിലേക്ക് പോകുന്ന സ്ത്രീകളെ വിഷ്ണു നിരീക്ഷിക്കും. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ചതിനുശേഷം സ്വന്തം ഉടുമുണ്ട് അഴിച്ച് സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖം ചുറ്റും. വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് മാറ്റി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. സമാന രീതിയിൽ ഇയാൾ മുമ്പും ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. 

പാലക്കാട് കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com