'ഓപ്പറേഷന്‍ കമല': കൊച്ചിയിൽ തെലങ്കാന പൊലീസിന്റെ റെയ്ഡ്; ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 08:39 AM  |  

Last Updated: 14th November 2022 08:42 AM  |   A+A-   |  

thushar_kcr

ചന്ദ്രശേഖര റാവു, തുഷാര്‍ വെള്ളാപ്പള്ളി/ ഫയല്‍

 

കൊച്ചി: ബിജെപിക്കെതിരായ ഓപ്പറേഷന്‍ കമല ആരോപണവുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് കൊച്ചിയില്‍ റെയ്ഡ് നടത്തി. ശനിയാഴ്ച രാത്രിയായിരുന്നു അപ്രതീക്ഷിത പരിശോധന. സംശയിക്കുന്ന വ്യക്തിയുടെ ലാപ് ടോപ്, 4 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് അന്വേഷണ സംഘം ഇന്നലെ ഹൈദരാബാദിലേക്കു മടങ്ങി.

ഓപ്പറേഷന്‍ കമല ആരോപണത്തില്‍ കൊച്ചി അടക്കം രാജ്യത്തെ 10 കേന്ദ്രങ്ങളിലാണ് തെലങ്കാന പൊലീസ് പരിശോധന നടത്തിയത്. അട്ടിമറി ശ്രമം ആസൂത്രണം ചെയ്യാൻ കൊച്ചിയിലെ വ്യക്തിയുടെ സഹായം തുഷാറിന് ലഭിച്ചുവെന്ന വിവരത്തെ തുടർന്നാണ് തെലങ്കാന പൊലീസ് റെയ്ഡിന് എത്തിയത്.

ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമം നടത്തി എന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ആരോപിച്ചത്.  പ്പറേഷന്‍ കമലയ്ക്ക് പിന്നില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നോമിനിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്നും ചന്ദ്രശേഖര്‍ റാവു ആരോപിച്ചിരുന്നു.

ടിആര്‍എസ് നേതാക്കളുമായി തുഷാര്‍ സംസാരിച്ചുവെന്നും കെസിആര്‍ കുറ്റപ്പെടുത്തിയിരുന്നു. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് വേണ്ടി ഇടപെട്ടത് തുഷാർ വെള്ളാപ്പള്ളിയാണെന്ന് ആരോപിച്ച  ചന്ദ്രശേഖർറാവു, അര മണിക്കൂർ ദൈർഘ്യമുള്ള 5 വിഡിയോകളും  പുറത്തുവിട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

കയ്യില്‍ കയറിപ്പിടിച്ചു, മോശമായി പെരുമാറി, പുറത്തുപറയരുതെന്ന് പറഞ്ഞു; എഎസ്‌ഐക്കെതിരെ പോക്‌സോ കേസ് ഇരയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ