പാർട്ടി കമ്മിറ്റിയിൽ വാക്കേറ്റം, കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു, മുഖ്യമന്ത്രിക്ക് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 06:27 AM  |  

Last Updated: 15th November 2022 06:28 AM  |   A+A-   |  

joyi_kallupura

ജോയി കല്ലുപുര

 

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റിയിലെ വാക്കേറ്റത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര (78) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

നവംബര്‍ ഏഴിനാണ് പാർട്ടി കമ്മിറ്റിയിൽ വച്ച് ജോയി കുഴഞ്ഞു വീഴുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലായിരുന്നു സംഭവം. കുഴഞ്ഞു വീണ ജോയിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അന്ന് മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെയിരുന്നു ചികിത്സ. ജോയിക്ക് കേരള കോൺഗ്രസ് എം നേതാക്കളിൽനിന്ന് മാനസിക പീഡനം ഉണ്ടായെന്ന് ആരോപിച്ച്‌ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. 

കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ജോയി. ദീര്‍ഘകാലം കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു. വയലാ സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ 27 വര്‍ഷം മെമ്പറായും നാല് ടേം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഗൈക്കോ ചെയര്‍മാനായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു. ഇത്തവണ വയലാ ടൗണ്‍ വാര്‍ഡില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടതും പ്രസിഡന്റായതും. ഭാര്യ: ലിസമ്മ ജോയി, തെക്കേടം വെമ്പള്ളി. മകള്‍: സ്വപ്ന. മരുമകന്‍: സണ്ണി കരിമറ്റം (ചങ്ങനാശേരി). ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം 2.30-ന് കടപ്ലാമറ്റം പഞ്ചായത്ത് ഓഫീസിന് മുന്നിലും 3.30-ന് വയലായിലും പൊതുദര്‍ശനത്തിനുവെച്ച ശേഷം മൃതദേഹം വീട്ടിലെത്തിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ