ഇന്ന് കെഎസ്‍യുവിന്റെ വിദ്യാഭ്യാസ ബന്ദ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 06:17 AM  |  

Last Updated: 15th November 2022 06:17 AM  |   A+A-   |  

ksu

 

തിരുവനന്തപുരം:  കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്‌. ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ്  ബന്ദിന് ആഹ്വാനം നൽകിയത്. 

ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് യു ഇന്നലെ സെക്രട്ടേറിയറ്റിലേക്ക്  സമരം നടത്തിയത്. 
കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്.

മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയിൽ, വിദ്യാഭ്യാസ മേഖലയിലെ തകർച്ച, ​ഗവർണറുമായുള്ള ഒത്തുകളി തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനായി മാർച്ച് നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ