വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണം: കെഎസ്ആർടിസിയുടെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 07:57 AM  |  

Last Updated: 15th November 2022 07:57 AM  |   A+A-   |  

ksrtc

പ്രതീകാത്മക ചിത്രം

 

ന്യൂഡൽഹി: വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.  കേസിൽ കേന്ദ്രസർക്കാരിനും, പൊതു മേഖലാ എണ്ണ കമ്പനികൾക്കും കോടതി നോട്ടീസ് നൽകിയിരുന്നു. എതിർ കക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നൽകിയ അപേക്ഷയിൽ കോടതി ഇന്ന് തിരുമാനമെടുത്തേക്കും. 

വിപണി വിലയ്ക്ക് പൊതുമേഖലാ എണ്ണക്കമ്പനികൾ ഡീസൽ നൽകാത്തത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കെഎസ്ആർടിസിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ദീപക് പ്രകാശിന്റെ വാദം.ബൾക്ക് പർച്ചേസർമാർക്ക് എല്ലാവരും ഉയർന്ന തുകയാണ് ഈടാക്കുന്നതെന്ന് കെഎസ്ആർടിസിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

വിപണി വിലയേക്കാൾ കൂടുതൽ തുക കെഎസ്ആർടിസിയിൽ നിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മുൻപ് കേസ് പരിഗണിച്ച ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അധിക വില ഈടാക്കുന്നവരിൽ നിന്ന് എന്തിന് ഡീസൽ വാങ്ങുന്നൂവെന്നും കോടതി ചോദിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ