അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ല; യോഗ്യതാ രേഖകള്‍ വിലയിരുത്തിയത് എങ്ങനെ? കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 05:37 PM  |  

Last Updated: 15th November 2022 05:40 PM  |   A+A-   |  

priya_varghese

പ്രിയ വര്‍ഗീസ്


 

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിില്‍ അസോസിയേറ്റ് പ്രൊഫര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ സര്‍വകലാശാലയോട് ചോദ്യവുമായി ഹൈക്കോടതി. എങ്ങനെയാണ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ലെന്നും അധ്യാപക നിയമനത്തിന് മികവില്‍ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍വകലാശാലയ്ക്ക്  ഇക്കാര്യത്തില്‍ മറ്റൊരു നിലപാടാണെന്ന് തോന്നുന്നതായും കോടതി നിരീക്ഷിച്ചു. 

പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയയാണ് ഹര്‍ജി നല്‍കിയത്. കേസില്‍ നിയമന നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. 

യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയം പ്രിയാ വര്‍ഗീസിന് ഇല്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസിയും നിലപാടറിയിച്ചിരുന്നു. സ്റ്റുഡന്റ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ യോഗ്യതയായി കണക്കാക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയുണ്ടെന്നും നിലവില്‍ നിയമന നടപടി ആയിട്ടില്ലെന്നുമാണ് സര്‍വകലാശാല കോടതിയെ അറിയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല, സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണം: കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ