പത്തനംതിട്ടയില്‍ സ്വകാര്യബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 05:21 PM  |  

Last Updated: 15th November 2022 05:40 PM  |   A+A-   |  

bus_accident

അപകടത്തില്‍പ്പെട്ട ബസ്/ ടെലിവിഷന്‍ ചിത്രം

 

പത്തനംതിട്ട:  ചിറ്റാറില്‍ സ്വകാര്യ ബസ് മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്ക്. അങ്ങാമൂഴി- പത്തനാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്‌.

ആരുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ബസില്‍ നിരവധി വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബിജെപിക്കൊപ്പം വരില്ല, സുരേന്ദ്രന്‍ ആളും തരവും നോക്കി കളിക്കണം: കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ