സൈക്കിള്‍ യാത്രക്കാരന്റെ ജീവനെടുത്ത അപകടം; ഡിവൈഎസ്പിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 08:45 AM  |  

Last Updated: 16th November 2022 08:45 AM  |   A+A-   |  

dysp_accident_car

ടെലിവിഷന്‍ ദൃശ്യം


ആലപ്പുഴ: തകഴിയിൽ ഡിവൈഎസ്പി ഓടിച്ച കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡിവൈഎസ്പിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി കെ സാബുവിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്യുക. 

പൊലീസ് എഎഫ്‌ഐആറിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. തകഴി ലെവൽക്രോസിന് സമീപമുണ്ടായ അപകടത്തിൽ പാണ്ടിയപ്പള്ളി സ്വദേശി എം ഉണ്ണി(61) ആണ് മരിച്ചത്. 

ഡിവൈഎസ്പിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. കാർ അമിത വേഗത്തിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ