കെ സുധാകരൻ ചികിത്സയിൽ; നാളത്തെ രാഷ്ട്രീയകാര്യസമിതി യോ​ഗം മാറ്റിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 10:21 AM  |  

Last Updated: 16th November 2022 10:21 AM  |   A+A-   |  

sudhakaran

കെ സുധാകരന്‍ / ഫയല്‍

 

തിരുവനന്തപുരം: നാളെ ചേരാൻ നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി യോ​ഗം മാറ്റിവെച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ചികിത്സയിലായതിനാലാണ് യോ​ഗം മാറ്റിവെച്ചത്. നാളെ രാവിലെ 10.30 ന് കൊച്ചിയിൽ യോ​ഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 

ആർഎസ് എസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ  വിവാദ പ്രസ്താവനകൾ യോ​ഗത്തിൽ ചർച്ചയായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. സുധാകരന്റെ പ്രസ്താവന കോൺ​ഗ്രസ് നേതാക്കൾക്ക് പുറമെ യുഡിഎഫിലും അതൃപ്തിക്ക് ഇടയാക്കിയിരുന്നു. സുധാകരന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും തള്ളിപ്പറഞ്ഞിരുന്നു. 

അതേസമയം വിവാദപ്രസ്താവനയില്‍ എഐസിസി കെ സുധാകരനോട് വിശദീകരണം തേടിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സുധാകരനുമായി ഫോണില്‍ സംസാരിച്ചു. താരിഖ് അന്‍വര്‍ ഉടന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കി എന്നതും, നെഹ്‌റുവുമായി ബന്ധപ്പെട്ട പരാമര്‍ശവുമാണ് വിവാദമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രതിപക്ഷ നേതാവിന്റെ പിന്തുണ കിട്ടുന്നില്ല, സ്ഥാനമൊഴിയാം; രാജി സന്നദ്ധത അറിയിച്ച് സുധാകരന്റെ കത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ