പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡെങ്കിപ്പനി വ്യാപിക്കുന്നു; ഏഴ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം 

ഡെങ്കിപ്പനി കേസുകൾ ഉയരുന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ആരോ​ഗ്യവകുപ്പിന്റെ പ്രത്യേക ജാ​ഗ്രതാ നിർദേശം


തിരുവനന്തപുരം: ഡെങ്കിപ്പനി കേസുകൾ ഉയരുന്ന സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ആരോ​ഗ്യവകുപ്പിന്റെ പ്രത്യേക ജാ​ഗ്രതാ നിർദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്കാണ് ജാ​ഗ്രതാ നിർദേശം. 

ആരോ​ഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം. സംസ്ഥാന തലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കാനും ആരോ​ഗ്യ മന്ത്രി നിർദേശം നൽകി. മറ്റ് ജില്ലകളിൽ കൊതുകുനശീകരണ പ്രവർത്തനങ്ങൾ, ഉറവിട നശീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കണം. ഇതിനായി ജില്ലാതല കർമ്മ പദ്ധതി നടപ്പാക്കണം. 

അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം, ഫോ​ഗിം​ങ് ശസ്ത്രീയമാക്കണം, നീണ്ടു നിൽക്കുന്ന പനി ശ്രദ്ധിക്കണമെന്നും മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോ​ഗത്തിൽ നിർദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com