വിധിക്കു മുന്‍കാല പ്രാബല്യം നല്‍കരുത്; പുനപ്പരിശോധനാ ഹര്‍ജിയുമായി കെടിയു മുന്‍ വിസി സുപ്രീം കോടതിയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 16th November 2022 11:17 AM  |  

Last Updated: 16th November 2022 11:17 AM  |   A+A-   |  

supreme_court

സുപ്രീം കോടതി /ഫയല്‍

 

ന്യൂഡല്‍ഹി: എപിജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വലാശാലാ വൈസ് ചാന്‍സലര്‍ ആയുള്ള നിയമനം റദ്ദാക്കിയ ഉത്തരവിനെതിരെ മുന്‍ വിസി ഡോ. എംഎസ് രാജശ്രീ സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കി. നിയമനം റദ്ദാക്കിയ നടപടിക്കു മുന്‍കാല പ്രാബല്യം നല്‍കിയ നടപടി പുനപ്പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കിയാല്‍ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചു നല്‍കേണ്ടി വരും. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശയിലെ പിഴവിനു താന്‍ ശിക്ഷ അനുഭവിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

യുജിജി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. വൈസ് ചാന്‍സലറെ ശുപാര്‍ശ ചെയ്യാന്‍ നിയോഗിക്കപ്പെട്ട സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നിര്‍ദേശിച്ചത് യുജിസി മാനദണ്ഡത്തിനു വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. മൂന്നു പേരുകള്‍ നിര്‍ദേശിക്കണമെന്നും ഇതില്‍നിന്ന് ഒരാളെ നിയമിക്കണമെന്നുമാണ് യുജിസി മാനദണ്ഡത്തില്‍ പറയുന്നത്.

സാങ്കേതിക സര്‍വലാശാലാ വിസി നിയമനം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇതിലെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സഹകരണസ്ഥാപനത്തിലെ നിയമനപ്പട്ടിക സിപിഎം ഓഫീസില്‍ നിന്ന്; ആനാവൂരിന്റെ കത്ത് പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ