വഞ്ചനാക്കേസില്‍ പ്രതി; പൊലീസുകാരന്‍ എആര്‍ ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 11:58 AM  |  

Last Updated: 16th November 2022 11:58 AM  |   A+A-   |  

pathnamthitta_cpo

സിപിഒ വിനുകുമാര്‍/ ടെലിവിഷന്‍ ചിത്രം

 

പത്തനംതിട്ട:  വഞ്ചനാക്കേസില്‍ പ്രതിയായ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കോന്നി സ്‌റ്റേഷനിലെ സിപിഒ വിനുകുമാറിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നി സ്വദേശി നല്‍കിയ പരാതിയില്‍ വിനുകുമാറിനെതിരെ കേസ് എടുത്തിരുന്നു. 

രാവിലെ പത്തുമണിയോടെയാണ് എആര്‍ ക്യാമ്പിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ വിനുകുമാറിനെ കണ്ടെത്തിയത്. സത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു ഇയാള്‍ക്കെതിരെ ഉണ്ടായിരുന്ന പരാതി. റാന്നി സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ പ്രദേശവാസിയായ യുവതിയില്‍ നിന്ന് പതിമൂന്നരലക്ഷം രൂപയും കാറും തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. കേസ് എടുത്ത് ഒരുമാസം കഴിഞ്ഞിട്ടും വിനുവിനെ അറസ്റ്റ് ചെയ്തിരുന്നില്ല. അതിനിടെ, ഇന്ന് രാവിലെ എആര്‍ ക്യാമ്പിലെത്തിയ വിനുകുമാര്‍ സഹപ്രവര്‍ത്തകന്റെ ലുങ്കി ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. 

യുവതിയുടെ വാഹനത്തിന്റെ ആര്‍സി പണയപ്പെടുത്തി സ്വകാര്യബാങ്ക് സ്ഥാപനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു. അതിനിടെ, വിനുകുമര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിലെ നിരാശയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സഹകരണസ്ഥാപനത്തിലെ നിയമനപ്പട്ടിക സിപിഎം ഓഫീസില്‍ നിന്ന്; ആനാവൂരിന്റെ കത്ത് പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ