യുവാവിനെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി; നിരവധി 'ഹൈവെ റോബറികള്‍', കുപ്രസിദ്ധ ക്രിമിനല്‍ കഞ്ചാവുമായി പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 08:33 PM  |  

Last Updated: 17th November 2022 08:33 PM  |   A+A-   |  

shaiju

ഷൈജു

 

ചാലക്കുടി: വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവു പൊതികളുമായി കുപ്രസിദ്ധ ക്രിമിനല്‍ പിടിയില്‍. പോട്ട പനമ്പിള്ളി കോളജിന് സമീപം വെട്ടുക്കല്‍ വീട്ടില്‍ ഷൈജു (32 ) ആണ് പിടിയിലായത്. മൂന്ന് വര്‍ഷം മുന്‍പ് പോട്ടയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷമുണ്ടായതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതിലും മലപ്പുറം ജില്ലയില്‍ അരങ്ങേറിയ ഹൈവേ കേന്ദ്രീകരിച്ചുള്ള നിരവധി കൊള്ളയടി കേസുകളിലുമടക്കം ഇരുപത്തിമൂന്നോളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

പോട്ട, പനമ്പിള്ളി കോളജ് പരിസരം, മേച്ചിറ, നായരങ്ങാടി മുതലായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി മയക്കുമരുന്ന്  ലഭ്യമാക്കുന്നെ്ന്ന ജില്ലാ പൊലീസ് മേധാവി ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആഴ്ചകളായി ഷാഡോ പൊലീസ് സംഘം ഈ പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തി വരികയായിരുന്നു. ഈ പരിശോധനയിലാണ് കഞ്ചാവ് പൊതികളുമായി വന്ന ഷൈജുവിനെ പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി വിചാരണ നേരിടുന്നയാളായതിനാല്‍ ഇയാളുടെ ജാമ്യമം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ കുത്തിയോട്ട വേദി ഒരുക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ