17കാരി കൂട്ടബലാത്സംഗത്തിനിരയായി, പെണ്‍വാണിഭസംഘത്തിനും കൈമാറി; സ്ത്രീ അടക്കം എട്ടുപേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 09:28 AM  |  

Last Updated: 17th November 2022 09:28 AM  |   A+A-   |  

girija

അറസ്റ്റിലായ പ്രതികള്‍

 

കൊച്ചി: ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ സ്ത്രീ അടക്കം എട്ടു പേര്‍ അറസ്റ്റിലായി. മാസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ രാസലഹരി നല്‍കിയ വിവിധ ജില്ലകളിലായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ കേസില്‍ ഒമ്പതുപേരെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. 

നിലവില്‍ 21 പ്രതികളാണുള്ളത്. നാലു പ്രതികളെ എറണാകുളം സെന്‍ട്രല്‍ പൊലീസും നാലുപ്രതികളെ പാലാരിവട്ടം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ചക്കാമ്പാടം ജോഷി തോമസ് (40), ആലുവ ചൂർണിക്കര കരിപ്പറമ്പിൽ വീട്ടിൽ കെ ബി സലാം (49), തൃശ്ശൂർ മണ്ണുത്തി കാളത്തോട് കാക്കശേരി വീട്ടിൽ അജിത്‌ കുമാർ (24), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ (34), ഉദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടിൽ നിഖിൽ ആന്റണി (37), കോട്ടയം കാണക്കാരി മുതിരക്കാല കൊച്ചുപറമ്പിൽ ബിജിൻ മാത്യു (22) എന്നിവരാണ് അറസ്റ്റിലായത്. 

കേസിലെ മുഖ്യ പ്രതി കൊല്ലം സ്വദേശി ഡൊണാൾഡ് എന്നയാൾ സമാനമായ കേസിൽ നിലവിൽ റിമാൻഡിലാണ്. 14 പേരുടെ മേൽ പീഡനക്കുറ്റവും മറ്റുള്ളവരിൽ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലത്താണ് പീഡന പരമ്പര അരങ്ങേറിയത്. പെൺകുട്ടി എറണാകുളത്തിനു പുറമെ കൊല്ലം, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിൽ വെച്ച് പീഡനത്തിന് ഇരയായി. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ്‌ പീഡന വിവരം പുറത്തറിയുന്നത്.

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ കുട്ടിയെ പരിചയപ്പെട്ട ഡൊണാൾഡ് വിവേകാനന്ദ റോഡിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന്‌ ഹോട്ടലുടമ ജോഷി, മാനേജർ അജിത് കുമാർ എന്നിവരും പീഡനത്തിന് ഇരയാക്കി. വീണ്ടും കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ കുട്ടിയെ മനോജ് ജോലി വാഗ്ദാനം ചെയ്ത്‌ ചിറ്റൂർ റോഡിലെ ലോഡ്ജിലെത്തിച്ചു. ഈ ലോഡ്ജിന്റെ ഉടമ സലാമും മനോജും കുട്ടിയെ പീഡിപ്പിച്ചു. പിന്നീട്‌ പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്കു കൈമാറി. ​ഗിരിജ പെൺകുട്ടിയെ മറ്റു പ്രതികൾക്ക് കാവ്ചവെച്ചതായും പൊലീസ് എഫ്ഐആറിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിശ്വസ്തൻ ചമഞ്ഞ് കൂടെക്കൂടി, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഡോക്ടറുടെ 19 ലക്ഷം തട്ടി; ഓട്ടോ ഡ്രൈവർ പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ