മാഞ്ഞാലി ശ്രീ നാരായണ ഗുരു ഇൻസ്റ്റിറ്റ്യൂട്ടിൽ തൊഴില്‍മേള, രജിസ്‌ട്രേഷന്‍ സൗജന്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 05:01 PM  |  

Last Updated: 17th November 2022 05:01 PM  |   A+A-   |  

job

പ്രതീകാത്മക ചിത്രം

 

കൊച്ചി: പറവൂര്‍ മാഞ്ഞാലി ശ്രീ നാരായണ ഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ കേരള സര്‍ക്കാരിന്റെയും മോഡല്‍ കരിയര്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.  ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് തൊഴില്‍മേള. 

കേരള സര്‍ക്കാരിന്റെ കേരള നോളജ് ഇക്കണോമിക് മിഷന്റെ ഭാഗമായാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. 20ലക്ഷത്തിലധികം പേര്‍ക്ക് അഞ്ചുവര്‍ഷത്തിനകം തൊഴില്‍ നല്‍കുക എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാര്‍ ആരംഭിച്ച സംരംഭമാണ് കേരള നോളജ് ഇക്കണോമിക് മിഷന്‍. പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം എന്നിവയില്‍ ഏതെങ്കിലും ഒന്ന് പൂര്‍ത്തിയാക്കിയവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗജന്യം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡി. ഡബ്ല്യൂ. എം. എസ് കണക്ട് ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

വിപിഎസ് ഹെല്‍ത്ത് കെയര്‍, ഇന്നോവ് സോഴ്‌സ്, ഹയര്‍ സ്റ്റാര്‍, ടെക്‌നോവാലി സോഫ്റ്റ് വെയര്‍ ഇന്ത്യ, ജിയോ, കള്ളിയത്ത് ടിഎംടി, ടീം ലീസ്, ഫ്യൂഷന്‍, റിലയന്‍ന്‍സ് തുടങ്ങിയ കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രിയ വര്‍ഗീസിനു തിരിച്ചടി; യോഗ്യതയില്ലെന്ന് ഹൈക്കോടതി, നിയമന പട്ടിക റദ്ദാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ