വയനാട്ടില്‍ അമ്മയ്ക്കും മകനും വെട്ടേറ്റു; അയല്‍വാസി ഒളിവില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 02:26 PM  |  

Last Updated: 17th November 2022 02:26 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

മേപ്പാടി: വയനാട് ജില്ലയിലെ മേപ്പാടിയില്‍ അമ്മയ്ക്കും മകനും വെട്ടേറ്റു. അയല്‍വാസിയുടെ ആക്രമണത്തിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്. മേപ്പാടിക്കടുത്ത് നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം നടന്നത്.

പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനില, മകന്‍ ആദിദേവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യക്തി വിരോധം മൂലമാണ് അയല്‍വാസി ആക്രമിച്ചതെന്നാണ് വിവരം. പരിക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

സംഭവത്തില്‍ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ അയല്‍വാസിക്കായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ യുദ്ധക്കളമായി തിരുവനന്തപുരം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തം; കല്ലേറ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ