വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി

ജര്‍മ്മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയെ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്
ഉമ്മന്‍ചാണ്ടി മക്കളായ മറിയക്കും ചാണ്ടി ഉമ്മനുമൊപ്പം/ ഫെയ്‌സ്ബുക്ക്‌
ഉമ്മന്‍ചാണ്ടി മക്കളായ മറിയക്കും ചാണ്ടി ഉമ്മനുമൊപ്പം/ ഫെയ്‌സ്ബുക്ക്‌

കൊച്ചി: വിദഗ്ധ ചികിത്സയ്ക്ക് ശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ രണ്ടുമണിക്കാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തെത്തിയത്. ഏതാനും നാള്‍ കൂടി പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

ജര്‍മ്മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയെ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ശസ്ത്രക്രിയ. മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാല്‍ മതിയെന്ന ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് യാത്ര 17 ലേക്ക് തീരുമാനിച്ചത്. 

ഉമ്മന്‍ ചാണ്ടിക്കൊപ്പം, മക്കളായ മറിയ ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍, ബെന്നി ബെഹനാന്‍ എംപി എന്നിവരും ബര്‍ലിനിലേക്ക് പോയിരുന്നു. ഉമ്മന്‍ ചാണ്ടി ഉന്മേഷവാനാണെന്നും ലേസര്‍ ശസ്ത്രക്രിയ ആയതിനാല്‍ മറ്റു പ്രയാസങ്ങളില്ലെന്നും അതിവേഗം അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്കു മടങ്ങുമെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com