കത്ത് വിവാ​ദം തിരിച്ചടിയായി; നേതൃത്വത്തിന് അതൃപ്തി; പരിശോധിക്കാൻ സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 06:55 PM  |  

Last Updated: 18th November 2022 06:55 PM  |   A+A-   |  

cpm

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പാർട്ടിയെ പിടിച്ചുകുലുക്കിയ നിയമന വിവാദങ്ങൾ സിപിഎം പരിശോധിക്കും. വിവാദങ്ങൾ പാർട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിന് പിന്നാലെയാണ് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് വിഷയം ചർച്ചയായത്. 

തിരുവനനന്തപുരം നഗരസഭാ മേയർ ആര്യാ രജേന്ദ്രൻ, പാർലമെന്ററി പാർട്ടി സെക്രട്ടറി ഡിആർ അനിൽ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ പേരുൾപ്പെട്ട കത്ത് വിവാദത്തിൽ സിപിഎം സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചു. നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഗൗരവമായി പരിശോധിക്കാൻ യോഗത്തിൽ ധാരണയായി. 

നിലവിലെ വിവാദങ്ങൾ തണുത്ത ശേഷമാകും പാർട്ടി പരിശോധന. ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

സർവകലാശാല നിയമനങ്ങളും സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. വിഷയങ്ങളിൽ വിവാദങ്ങൾക്കിടയാക്കിയ സാഹചര്യങ്ങളും വിശദമായി പരിശോധിക്കാനാണ് പാർട്ടി തീരുമാനം. 

നഗരസഭാ വിവാദങ്ങൾക്കൊപ്പം വിവിധ താത്കാലിക നിയമനങ്ങളുടെ പേരിൽ പാർട്ടിക്കെതിരെ ചോദ്യങ്ങളുയരുന്ന സാഹചര്യത്തിലാണ് വിഷയം സെക്രട്ടേറിയേറ്റ് ചർച്ചക്കെടുത്തത്. ഇതിനൊപ്പം സർവകലാശാല നിയമനങ്ങളുടെ പേരിൽ സമീപകാലത്തുണ്ടായ കോടതി വിധികളും യോഗത്തിൽ ചർച്ചയായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'നടക്കുന്നത് തട്ടിപ്പ്, നിയമത്തെ കൊഞ്ഞനം കാട്ടുന്നു'- മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമന വിഷയം ഏറ്റെടുക്കുകയാണെന്ന് ​ഗവർണർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ