സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പ്രിയ വര്‍ഗീസിന്റെ നിയമനവും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവും ചര്‍ച്ചയാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 07:07 AM  |  

Last Updated: 18th November 2022 07:07 AM  |   A+A-   |  

CPM

എകെജി സെന്റര്‍/ഫയല്‍

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. ഗവര്‍ണര്‍ക്കെതിരായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും. 

അധ്യാപക നിയമനത്തിന് പ്രിയ വർഗീസ് 'അയോഗ്യ' എന്ന ഹൈക്കോടതി വിധി സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്നാണ് കോടതി വിധിച്ചത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ യുഡിഎഫിൽ ഉണ്ടാക്കിയ ഭിന്നത മുതലെടുക്കാനുള്ള തന്ത്രങ്ങളും സിപിഎം ചർച്ച ചെയ്യും. സുധാകരന്റെ പ്രസ്താവനകൾക്കെതിരെ മുസ്ലിം ലീ​ഗ് ശക്തമായ പ്രതിഷേധവുമായി രം​ഗത്തു വന്നിരുന്നു. മുന്നണിയിൽ ഒറ്റപ്പെട്ടു പോകാതിരിക്കാൻ മുസ്ലിം ലീ​ഗ് ശരിയായ നിലപാട് സ്വീകരിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പൊലീസ് തലപ്പത്ത് അഴിച്ചുപണി; തൃശൂർ, കണ്ണൂർ പൊലീസ് കമ്മീഷണർമാരെ മാറ്റി; ജയ്‌ദേവ് ഭീകരവിരുദ്ധ സ്ക്വാഡ് എസ്പി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ