പരുക്കേറ്റത് വീട്ടുമുറ്റത്ത് വീണ്, അജ്ഞാതർ ആക്രമിച്ചെന്ന് പൊലീസിനോട്; കള്ളം പൊളിച്ച് സിസിടിവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 09:27 AM  |  

Last Updated: 18th November 2022 09:53 AM  |   A+A-   |  

policeman suspended

പ്രതീകാത്മക ചിത്രം

 

പാലക്കാട്; വീട്ടുമുറ്റത്ത് വീണ് പരുക്കേറ്റതിന് അജ്ഞാതർ ആക്രമിച്ചതാണെന്ന് പരാതി നൽകി സിപിഎം അം​ഗം. മണ്ണാർക്കാട് സിപിഎം അംഗവും, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറിയുമായ പളളത്ത് അബ്ദുൽ അമീർ ആണ് കള്ളപ്പരാതി നൽകിയത്. എന്നാൽ അയൽവാസിയുടെ വീട്ടിലെ സിസിടിവിയിൽ കള്ളം പൊളിയുകയായിരുന്നു. 

വീണ് പരിക്കേറ്റെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് അബ്ദുൽ അമീർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ മൂന്നുപേർ ആയുധങ്ങളുമായി എത്തി, മർദിച്ചു എന്നാണ് പൊലീസിനോട് പറഞ്ഞത്. രാത്രി ആയതിനാൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അമീർ പറഞ്ഞിരുന്നു. തുടർന്നാണ് അന്വേഷണത്തിനായി പൊലീസ് വീട്ടിൽ എത്തിയത്. 

അൽവീട്ടിൽ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയ പൊലീസ് ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. രാത്രി വാതിൽ തുറന്ന് ഇറങ്ങിയ അമീർ തനിയെ വീഴുന്നതായാണ് ദൃശ്യത്തിലുള്ളത്. മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് കേസ് അവസാനിപ്പിച്ചു. പി.കെ.ശശി വിഭാഗത്തിന് ഒപ്പം ചേർന്നു നിൽക്കുന്ന അമീർ , മറുവിഭാഗത്തിലുള്ളവരെ പഴിചാരാൻ വേണ്ടിയാണ് ഇല്ലാക്കഥ മെനഞ്ഞത് എന്നും ആരോപണമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജോലിക്ക് വരാത്ത ദിവസങ്ങളിലെ ശമ്പളം ഒപ്പിട്ട് വാങ്ങി, ബെവ്കോയിലെ സിഐടിയു നേതാവ് കെവി പ്രതിഭയ്ക്ക് സസ്പെൻഷൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ