വീട്ടുമുറ്റത്തു നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതി; മുന്‍ സഹപാഠിയെത്തേടി പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 11:18 AM  |  

Last Updated: 18th November 2022 11:18 AM  |   A+A-   |  

sexual assault

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: തൃശൂര്‍ കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. വീട്ടമ്മയായ യുവതിയെ രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. 

 പിറ്റേന്നു രാവിലെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിട്ടു. തുടർന്ന് യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പൊലീസിനു പരാതി നല്‍കിയിരുന്നു.

രാത്രിമുഴുവന്‍ പൊലീസ് പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയാണ് ആരോമല്‍. ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ആരോമലിന് കാര്‍ തരപ്പെടുത്തി കൊടുത്ത വാഹനത്തട്ടിപ്പ് കേസിലെ പ്രതി ഷെറിനെ പൊലീസ് പിടികൂടി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

മൂന്നുവയസ്സുകാരന്‍ ഓടയില്‍ വീണു; അഴുക്കുവെള്ളത്തില്‍ മുങ്ങിപ്പോയി, അമ്മയുടെ അവസരോചിത ഇടപെടല്‍ രക്ഷയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ