റോഡ് മുറിച്ചു കടക്കുമ്പോള്‍ ലോറിക്ക് അടിയില്‍പ്പെട്ടു, വയോധികയ്ക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 10:09 AM  |  

Last Updated: 18th November 2022 10:10 AM  |   A+A-   |  

lorry_accident

അപകടത്തിന് കാരണമായ ലോറി/ ടിവി ദൃശ്യം

 

പാലക്കാട്: ലോറിക്ക് അടിയില്‍പ്പെട്ട് വയോധിക മരിച്ചു. കഞ്ചിക്കോട് സ്വദേശിനി സരസു (65) ആണ് മരിച്ചത്. കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം വെച്ചാണ് അപകടമുണ്ടായത്. 

ദേശീയപാത മുറിച്ചു കടക്കുമ്പോള്‍ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു. ലോറിയുടെ പിന്‍ചക്രം സരസുവിന്റെ ശരീരത്തില്‍ കയറി. അപകടസ്ഥലത്തുവെച്ചു തന്നെ വയോധിക മരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂന്നുവയസ്സുകാരന്‍ ഓടയില്‍ വീണു; അഴുക്കുവെള്ളത്തില്‍ മുങ്ങിപ്പോയി, അമ്മയുടെ അവസരോചിത ഇടപെടല്‍ രക്ഷയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ