ഹൈദരാബാദില്‍ വാഹനാപകടം; മലയാളി മാധ്യമപ്രവര്‍ത്തക മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 08:15 PM  |  

Last Updated: 19th November 2022 08:15 PM  |   A+A-   |  

niveditha

നിവേദിത


ഹൈദരാബാദ്: മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനാ പകടത്തില്‍ മരിച്ചു. ഇരിങ്ങാലക്കുട പടിയൂര്‍ സ്വദേശിനി നിവേദിത (26) ആണ് മരിച്ചത്. ഹൈദരാബാദില്‍ ഇ ടിവി ഭാരത് ചാനല്‍ ജീവനക്കാരി ആയിരുന്നു. 

ശനിയാഴ്ച രാവിലെ ജോലിക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നേരത്തെ റിപ്പോര്‍ട്ടര്‍ ടിവി തൃശൂര്‍ ജില്ലാ റിപ്പോര്‍ട്ടര്‍ ആയിരുന്നു. സംസ്‌കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില്‍ നടക്കും. അച്ഛന്‍: സൂരജ്, അമ്മ: ബിന്ദു,സഹോദരന്‍: ശിവപ്രസാദ്.

ഈ വാര്‍ത്ത കൂടി വായിക്കൂ ട്രെയിനില്‍ നിന്ന് വീണു; മലയാളി മാധ്യമപ്രവര്‍ത്തകന് ഗുരുതര പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ