'മാ മവ സദാ'... പരിമിതികളെ മറികടന്ന് നവ്യയുടെ ആലാപന മികവ്; ആനന്ദത്തിൽ അലിഞ്ഞ് ചെമ്പൈ സം​ഗീതോത്സവ സദസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 05:34 PM  |  

Last Updated: 19th November 2022 05:34 PM  |   A+A-   |  

a

ചെമ്പൈ സം​ഗീതോത്സവത്തിൽ നവ്യ പാടുന്നു. വേദിയിൽ കേന്ദ്ര മന്ത്രി വി മുരളീധരനടക്കമുള്ളവർ

 

തൃശൂർ: പരിമിതികളെ സം​ഗീതത്തിലെ മികവിലൂടെ മറികടന്ന് നവ്യ ഭാസ്കരൻ കരപ്പത്ത്. മൈൽഡ് സെറിബ്രൽ പാഴ്സി എന്ന അവസ്ഥയെയാണ് നവ്യ കലയിലൂടെ മറികടക്കാൻ ശ്രമിക്കുന്നത്. പരിമിതികളെ കാറ്റിൽ പറത്തി ​ഗുരുവായൂർ ചെമ്പൈ സം​ഗീതോത്സവത്തിൽ നവ്യ മനസറിഞ്ഞ് പാടിയതോടെ ആസ്വാദകർക്കും ആനന്ദം. കേന്ദ്ര മന്ത്രി വി മുരളീധരനടക്കമുള്ളവർ നിറഞ്ഞ കരഘോഷത്തോടെ ആ കലാകരിയുടെ പ്രകടനത്തെ പ്രോത്സാഹിപ്പിച്ചു.

കാനഡ രാഗത്തിൽ മാ മവ സദാ എന്ന രൂപക താള കീർത്തനമാണ് നവ്യ ആലപിച്ചത്. തിരുവിഴ വിജു എസ് ആനന്ദ് വയലിനിലും കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗത്തിലും പക്കമേളമൊരുക്കി. 

അജ്മാനിലെ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലെ പഠനത്തിന് ശേഷം ഇപ്പോൾ ശാസ്തമംഗലം ആർകെഡിഎൻഎസ്എസിൽ പഠനം തുടരുകയാണ് നവ്യ. പഠനത്തോടൊപ്പം ചെറുപ്പത്തിലേ തന്നെ സംഗീതത്തിലൂടെയും സാന്ത്വനം കണ്ടെത്താമെന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസമാണ് നവ്യയിലെ കലാകാരിയെ വളർത്തിയത്. അജ്മാനിൽ ഡോക്ടർമാരായി പ്രവൃത്തിക്കുന്ന ദമ്പതികളായ കാഞ്ഞങ്ങാട് സ്വദേശി ഡോ. ഭാസ്കരൻ കരപ്പത്തിന്റെയും കണ്ണൂർ സ്വദേശിനി ഡോ. വന്ദനയുടെയും പുത്രിയാണ് നവ്യ. 

യുഎഇയിലെ നിരവധി മത്സര വേദികളിലും സംഗീത സദസുകളിലും സ്ഥിരം സാന്നിധ്യമായ നവ്യ ലണ്ടൻ ട്രിനിറ്റി കോളജിൽ നിന്നു വോക്കൽസിൽ ഇതിനകം  ആറാമത്തെ ​ഗ്രേഡ് പാസായിട്ടുണ്ട്. ശിഷ്യയുടെ പ്രകടനം കാണാൻ ഗുരു ശ്രീ. മോഹനൻ തിരുവനന്തപുരവും രക്ഷിതാക്കളോടൊപ്പം സദസിലുണ്ടായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ