ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു;18പേര്‍ക്ക് പരിക്ക്, മൂന്നു പേര്‍ കുടുങ്ങിക്കിടക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 09:25 AM  |  

Last Updated: 19th November 2022 09:25 AM  |   A+A-   |  

ACCIDENT

അപകടത്തിൽ മറിഞ്ഞ വാഹനം/ ടെലിവിഷൻ ദൃശ്യം

 

പത്തനംതിട്ട; പത്തനംതിട്ട ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു. ആന്ധ്രപ്രദേശില്‍ നിന്ന് എത്തിയ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. വാഹനത്തിന് അടിയില്‍ മൂന്നു പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 

ളാഹ വിളക്കുനഞ്ചിയില്‍ വച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വളവ് തിരിയുന്ന സമയത്ത് വാഹനം മറിയുകയായിരുന്നു. 40 തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ പത്ത് പേരോളം കുടുങ്ങിക്കിടന്നിരുന്നു. ഇതില്‍ ഏഴു പേരെ നാട്ടുകാര്‍ പുറത്തെടുത്തു. മൂന്നു പേര്‍ വാഹനത്തിന് അടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

അങ്കണവാടിയിൽ പോകുന്നവഴി അയൽവാസിയുടെ വെട്ടേറ്റു; നാലു വയസുകാരൻ മരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ