ഇന്‍സ്റ്റഗ്രാമിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ, നഗ്നചിത്രം ചോദിച്ച് ഭീഷണി; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പച്ചക്കറിക്കട തൊഴിലാളി അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 07:47 AM  |  

Last Updated: 19th November 2022 07:47 AM  |   A+A-   |  

arrest

അജയ് ജോർജ്

 

കോട്ടയം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയുടെ നഗ്നചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പച്ചക്കറിക്കട തൊഴിലാളിയായ ഇലഞ്ഞി വേലംപറമ്പിൽ വീട്ടിൽ അജയ് ജോർജാണ് (21) അറസ്റ്റിലായത്.

അജയ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പെൺകുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വിദ്യാർഥിനി നൽകിയ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓട്ടോ തടഞ്ഞ് ചോദ്യം ചെയ്യൽ, ഫോറസ്റ്റ് ഉ​ദ്യോ​ഗസ്ഥർ യുവാവിനെ കയ്യും കാലും കെട്ടിയിട്ട് മര്‍ദിച്ചു; പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ