സ്‌കൂട്ടിയിലെത്തി, ബൈക്കുമായി കടന്നു; മൂന്നാറില്‍ ഒരുലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷ്ടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 02:49 PM  |  

Last Updated: 20th November 2022 02:49 PM  |   A+A-   |  

bike_theft

സിസിടിവി ദൃശ്യത്തില്‍ നിന്ന്‌

 

മൂന്നാര്‍: മൂന്നാര്‍ ന്യൂ കോളനിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് മോഷണം പോയി. സിസിടിവി ദ്യശ്യങ്ങള്‍ സഹിതം ബൈക്കുടമ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാര്‍ ന്യൂ കോളനിയില്‍ താമസിക്കുന്ന എഡിസന്റെ കെഎല്‍ 16ജി 1403 നമ്പര്‍ എഫ്‌സി ബൈക്ക് മോഷണം പോയത്. രാത്രി സ്ഥിരമായി നിര്‍ത്തിയിടുന്ന പാതയോരത്ത് തന്നെയാണ് കഴിഞ്ഞ ദിവസവും ബൈക്ക് നിര്‍ത്തിയത്. പുലര്‍ച്ചെ ടൗണില്‍ പോകുന്നതിന് ബൈക്ക് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപത്തെ വീടുകളില്‍ ഘടിപ്പിച്ചിരുന്ന സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കവെയാണ് ബൈക്ക് മോഷണം പോയതായി കണ്ടെത്തിത്. 

രണ്ട് യുവാക്കള്‍ സ്‌കൂട്ടിയിലെത്തി വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന എഡിസന്റെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ എടുത്തു കൊണ്ട് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. 

മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മൂന്നാര്‍ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തിയ യുവാക്കളെ പൊലീസ് മൂന്നാറില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. മൂന്നാറില്‍ നിന്നും മോഷ്ടിക്കുന്ന വാഹനങ്ങള്‍ തമിഴ്‌നാട്ടിലെത്തിക്കുന്ന സംഘത്തെ, രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് പൊലീസ് അന്ന് കണ്ടെത്തിയത്.
 

ഈ വാർത്ത കൂടി വായിക്കൂ പോക്‌സോ നിയമം മുസ്ലിം വ്യക്തി നിയമത്തിനും മുകളില്‍; വിവാഹം കഴിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ ശിക്ഷ അനുഭവിക്കണം; ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ