ബഹ്‌റൈനിലേക്കും ദമാമിലേക്കും പുതിയ വിമാനങ്ങളുമായി എയര്‍ ഇന്ത്യ; സര്‍വീസ് തിരുവനന്തപുരത്ത് നിന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 04:35 PM  |  

Last Updated: 20th November 2022 04:35 PM  |   A+A-   |  

air india

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് നവംബര്‍ 30 മുതലും തിരുവനന്തപുരം-ദമാം സര്‍വീസ് ഡിസംബര്‍ 1 മുതലും ആരംഭിക്കും.

തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് (ഐഎക്‌സ് 573) ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 05.35ന് പുറപ്പെട്ട് 08.05ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ (ഐഎക്‌സ് 574) ബഹ്‌റൈനില്‍ നിന്ന് രാത്രി 09.05ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 04.25ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം-ദമാം വിമാനം (ഐഎക്‌സ് 581) ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 05.35ന് പുറപ്പെട്ട് 08.25ന് (പ്രാദേശിക സമയം) എത്തും. തിരികെ (ഐഎക്‌സ് 582) ദമ്മാമില്‍ നിന്ന് രാത്രി 09.25ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലര്‍ച്ചെ 05.05ന് എത്തിച്ചേരും.

180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുക. രണ്ട് സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ചു.
തിരുവനന്തപുരം-ബഹ്‌റൈന്‍ സെക്ടറില്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ എയര്‍ലൈന്‍ ആയിരിക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗള്‍ഫ് എയര്‍ ഈ റൂട്ടില്‍ ആഴ്ചയില്‍ 7 സര്‍വീസുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരം  ദമാം സെക്ടറില്‍ ഇത് ആദ്യ സര്‍വീസ് ആണ്.

ഈ വാർത്ത കൂടി വായിക്കൂ മൊബൈൽ താഴെ വീണ് തീപ്പൊരി; ചേർത്തലയിൽ പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ