കിണറിന് സമീപം മൊബൈലും ചെരുപ്പും; കോളജ് വിദ്യാർത്ഥി കിണറ്റിൽ മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 07:18 AM  |  

Last Updated: 20th November 2022 07:18 AM  |   A+A-   |  

college_student

college_student

 

സുൽത്താൻ ബത്തേരി; കോളജ് വിദ്യാർത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മീനങ്ങാടിയിൽ വട്ടത്തുവയൽ കോളനിയിലെ ഉണ്ണികൃഷ്ണൻ്റെ മകൻ അക്ഷയ് ആണ് മരിച്ചത്. മാർക്കറ്റ് റോഡിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

സംശയാസ്പദമായ സാഹചര്യത്തിൽ കിണറിന് സമീപം മൊബൈലും ചെരുപ്പും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥിയാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ഈ വാർത്ത കൂടി വായിക്കൂ

ജോലിഭാരം താങ്ങാനായില്ല, സ്ഥാനക്കയറ്റം റ​ദ്ദാക്കണമെന്ന അപേക്ഷ തള്ളി; പ്രധാനാധ്യാപിക ജീവനൊടുക്കി

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ