കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 09:06 AM  |  

Last Updated: 20th November 2022 09:06 AM  |   A+A-   |  

KANTHAPURAM_MUHAMMED

ഫയല്‍ ചിത്രം

 

കോഴിക്കോട്: മത പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ പി  മുഹമ്മദ് മുസ്‌ലിയാർ അന്തരിച്ചു. 72 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. 

കഴിഞ്ഞ ഇരുപത് വർഷമായി മർകസിൽ പ്രധാന അധ്യാപകനും വൈസ് പ്രിൻസിപ്പാളുമായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആദ്യ ശിഷ്യനും കൂടിയാണ്. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.

1975 ൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തന്നെ കീഴിൽ കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളായിട്ടായിരുന്നു അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്. വൈകീട്ട് നാലു മണിക്ക് കരുവൻപൊയിൽ ചുള്ള്യാട് ജുമാ മസ്ജിദിൽ ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. 

ഈ വാർത്ത കൂടി വായിക്കൂ

'തരൂർ സമുന്നത നേതാവ്, പരിപാടിയിൽ നിന്നും തടഞ്ഞിട്ടില്ല; വ്യാജ പ്രചാരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം':  കെ സുധാകരൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ