പത്ത് കോടിയുടെ ഭാ​ഗ്യ നമ്പർ ഇതാ; പൂജാ ബംപർ ലോട്ടറി ഫലം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 03:02 PM  |  

Last Updated: 20th November 2022 03:02 PM  |   A+A-   |  

pooja

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ പൂജാ ബംപർ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി JC 110398 എന്ന നമ്പറിനാണ്. JD 255007 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം. 

മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ഈ നമ്പറുകൾക്കാണ്. JA 252530, JB 581474, JC 171516, JD 556934, JE 586000, JG 554858, JA 349439, JB 180377, JC 235122, JD 208212, JE 708492, JG 667047.

ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും. 

മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം (അവസാന അഞ്ചക്കത്തിന്). കൂടാതെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.  JA, JB, JC, JD, JE, JG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷത്തെ ക്രിസ്തുമസ്- പുതുവത്സര ബംപർ ടിക്കറ്റും ഇന്ന് പ്രകാശനം ചെയ്തു. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

ഈ വാർത്ത കൂടി വായിക്കൂ

ബലാത്സം​ഗ കേസിൽ പ്രതി; വീണ്ടും ഡ്യൂട്ടിക്കെത്തി സുനു; വിവാദമായപ്പോൾ അവധിയിൽ പോകാൻ നിർദ്ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ