തടി നോക്കാനെന്ന വ്യാജേന വീട്ടില്‍ കയറി; വീട്ടമ്മയെ കയറി പിടിച്ചു, പ്രതി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 09:42 PM  |  

Last Updated: 20th November 2022 09:42 PM  |   A+A-   |  

jobin

അറസ്റ്റിലായ ജോബിന്‍


തൊടുപുഴ: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വെണ്മണി കൂടത്തൊട്ടി സ്വദേശി അമ്പഴത്തിങ്കല്‍ ജോബിനാണ് (45) അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കഞ്ഞിക്കുഴി പൊലീസ് ജോബിനെതിരെ കേസെടുക്കുകയായിരുന്നു.വെളളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

തടിപ്പണിക്കാരനായ ജോബിന്‍ വൈകിട്ടോടെ പരാതിക്കാരിയായ സ്ത്രീയുടെ വീട്ടില്‍ എത്തി. പറമ്പിലെ തടി നോക്കാനെന്ന വ്യാജേനയാണ് ഇയാള്‍ വീട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് പരാതിക്കാരിയായ സ്ത്രീ. പത്ത് വയസ്സുളള കുട്ടി മാത്രമായിരുന്നു സംഭവ സമയം യുവതിയുടെ ഒപ്പമുണ്ടായിരുന്നത്.

കയറി പിടിച്ചതോടെ യുവതി ബഹളം വെക്കുകയും ജോബിന്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. രാത്രി പത്ത് മണിയോടെ കഞ്ഞിക്കുഴി പൊലീസ് പ്രതിയെ വെണ്മണിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
 

ഈ വാർത്ത കൂടി വായിക്കൂ കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു; ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ