നാദാപുരത്ത് തെരുവുനായ ആക്രമണം; രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 05:43 PM  |  

Last Updated: 20th November 2022 05:43 PM  |   A+A-   |  

stray Dog

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: നാദാപുരത്ത് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നാലും ആറും വയസുള്ള കുട്ടികള്‍ക്കും വീട്ടമ്മയ്ക്കുമാണ് കടിയേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കഴിഞ്ഞദിവസം താനൂരിലും പത്തനംതിട്ടയിലും സമാനമായ രീതിയില്‍ തെരുവുനായ ആക്രമണം ഉണ്ടായി. താനൂര്‍ താനാളൂരില്‍ നാലു വയസ്സുകാരന് നേരെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കുട്ടിക്ക് നാല്‍പതോളം മുറിവുകളാണ് സംഭവിച്ചത്.വട്ടത്താണി കമ്പനിപ്പടി കുന്നത്തു പറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

പത്തനംതിട്ട വടശേരിക്കര അരീക്കകാവില്‍ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തെരുവുനായ കടിച്ചത്. ബസ് സ്‌റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന് ഇഷാന്‍ എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ കയ്യിലും തോള്‍ ഭാഗത്തുമാണ് കടിയേറ്റത്.

ഈ വാർത്ത കൂടി വായിക്കൂ

10 കോടിയുടെ ഒന്നാം സമ്മാനം ​ഗുരുവായൂരിൽ വിറ്റ ടിക്കറ്റിന്; ഭാ​ഗ്യശാലിക്ക് എത്ര കിട്ടും?, കണക്ക് ഇങ്ങനെ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ