പെട്രോൾ കുപ്പിയിൽ പടക്കം കെട്ടി എറിഞ്ഞു, തിരുവനന്തപുരത്ത് വീടിനു നേരെ ആക്രമണം; അമ്മയ്ക്കും മകനുമെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 06:45 AM  |  

Last Updated: 21st November 2022 06:45 AM  |   A+A-   |  

bomb attack

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; തിരുവനന്തപുരത്ത് കവടിയാറിൽ വീടിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ അമ്മയും മകനുമടക്കം മൂന്നു പേർക്കെതിരെ കേസ്. ഇന്നലെ പുലർച്ചെ നാലരയോടെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്. തീ ആളിപ്പടർന്നെങ്കിലും വീട്ടുകാർ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു.സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. വീട്ടുടമയുടെ പരാതിയിൽ കുടപ്പനക്കുന്ന് സ്വദേശിക്കളായ അമ്മയ്ക്കും മകനുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു

കവടിയാറുള്ള പ്രവീണ് ചന്ദ്രന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ കാറിലെത്തിയ സംഘം വീടിനു നേരെ ബോംബ് എറിയുകയായിരുന്നു. പെട്രോൾ നിറച്ച കുപ്പിയിൽ പടക്കം കെട്ടിവച്ച് തീ കൊളുത്തിയാണ് എറിഞ്ഞത്. തുടർന്ന് അക്രമികൾ ഓടിരക്ഷപ്പെട്ടു. സ്ഫോടത്തിൽ വീടിന് തീ പിടിച്ചു. കാർ വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വീട്ടുടമ പ്രവീണ്‍ ചന്ദ്രന്റെ ആരോപണം.

പരാതിയിൽ കുടുപ്പനക്കുന്ന് സ്വദേശികളായ അവിനാശ് സുധീർ, അമ്മ ദർശന ജോർജ് ഓണക്കൂർ, തിരിച്ചറിയാനാവാത്ത മറ്റൊരാൾ എന്നിവർക്കെതിരെ കേസെടുത്തു. സ്ഫോടന നിയമ പ്രകാരമാണ് കേസെടുത്തത്. സംഭവ സമയത്ത് ഇവരുടേതെന്ന് കരുതുന്ന കാർ വീടിന് സമീപത്തുകൂടി കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീണിനെ ആക്രമിക്കാൻ ശ്രമിച്ചതിന് അവിനാശിന് എതിരെ മുൻപും കേസെടുത്തിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

'അലൻ ഷുബൈബ് ജാമ്യ വ്യവസ്ഥ ലംഘിച്ചു'; കോടതിയിൽ റിപ്പോർട്ട് നൽകി പൊലീസ്

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ