'100 തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും 101ാം തവണ സമ്മതമല്ലെങ്കില്‍ ബലാത്സംഗം'; എല്‍ദോസിനെതിരായ ആരോപണം അസാധാരണ കഥ പോലെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 05:34 PM  |  

Last Updated: 21st November 2022 06:09 PM  |   A+A-   |  

kerala high court

ഫയല്‍ ചിത്രം

 

കൊച്ചി: ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ലൈംഗിക പീഡന ആരോപണം ആദ്യഘട്ടത്തില്‍ ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ലല്ലോ എന്ന് വാദം തുടരുന്നതിനിടെ കോടതി ചോദിച്ചു. എഫ്‌ഐആറിലും ആദ്യഘട്ടത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.

എല്‍ദോസിനെതിരായ ആരോപണം അസാധാരണ കഥപോലെ തോന്നുന്നതായും ജസ്റ്റിസ് കൌസര്‍ എടപ്പഗത്ത് പറഞ്ഞു. 100 തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും നൂറ്റിഒന്നാമത്തെ തവണ സമ്മതമില്ലെങ്കില്‍ ബലാത്സംഗമാണെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം. 

തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍നിന്നും വിളിച്ചുവരുത്തിയ കേസിന്റെ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയത്.

ഈ വാർത്ത കൂടി വായിക്കൂ

സില്‍വര്‍ലൈന്‍: കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കി, അന്തിമാനുമതി കിട്ടുമ്പോള്‍ തുടര്‍നടപടിയെന്ന് കെ റെയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ