അച്ഛന്‍ മരിച്ചു; വിഷമം താങ്ങാനായില്ല, മകന്‍ ആത്മഹത്യ ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 09:26 AM  |  

Last Updated: 21st November 2022 09:26 AM  |   A+A-   |  

nallaikumar-vinukumar

മരിച്ച നല്ലൈകുമാറും മകന്‍ വിനുകൂമാറും

 

കൊല്ലം: അച്ഛന്‍ മരിച്ചതിന്റെ വിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ഭവനത്തില്‍ എന്‍ വിനുകുമാര്‍ (36) ആണ് ആത്മതഹ്യ ചെയ്തത്. വിനുകുമാറിന്റെ പിതാവ് കെ നെല്ലൈകുമാര്‍ (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ മരിച്ചു. അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ വിനുകുമാറിനെ ഒരുമണിക്കൂറിനുശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സരോജ അമ്മാളാണ് നെല്ലൈകുമാറിന്റെ ഭാര്യ. വിനുകുമാറിന് എല്‍ വിമല്‍കുമാര്‍, എന്‍ വിജയകുമാര്‍ എന്നിങ്ങനെ ഇരട്ട സഹോദങ്ങളുണ്ട്. 

കൊല്ലം കാര്‍ത്തിക ജ്വല്ലറി, വിഗ്‌നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാര്‍. അവിവിവാഹിതനാണ് വിനുകുമാര്‍. അച്ഛന്റെയും മകന്റെയും സംസ്‌കാരം ഇന്ന് നടക്കും. 


ഈ വാർത്ത കൂടി വായിക്കൂ കാമുകിയുടെ അച്ഛന്റെ ഭീഷണി; മലമുകളില്‍ കയറി വിഷം കഴിച്ച് യുവാവ്, രക്ഷകരായി പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ