കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഒളിവില്‍ പോയ അധ്യാപകന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 03:39 PM  |  

Last Updated: 21st November 2022 03:39 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍. പട്ടിമറ്റം സ്വദേശിയായ കിരണ്‍ എന്‍ തരുണിനെയാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍പോയിരുന്നു. തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍നിന്നാണ് പൊലീസ് പിടികൂടിയത്.

എറണാകുളത്ത് ബസ് പണിമുടക്ക് നടന്ന ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കലോത്സവത്തില്‍ പങ്കെടുപ്പിച്ച ശേഷം തിരിച്ച് വീട്ടില്‍ കുട്ടിയെ എത്തിച്ചുകൊള്ളാം എന്ന അധ്യാപകന്റെ ഉറപ്പിലാണ് വിദ്യാര്‍ഥിനിയെ വീട്ടുകാര്‍ അയച്ചത്. തിരിച്ചു വരുന്നതിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ശാരീരികമായി പീഡിപ്പിച്ചത്.

വിദ്യാര്‍ഥിനി പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം മറച്ചുവെച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. വിവരം അറിഞ്ഞ സഹപാഠികള്‍ പ്രതിഷേധിക്കുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂള്‍ കെട്ടിടത്തിന്റെ ജനല്‍ച്ചില്ലുമൊക്കെ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. എന്നിട്ടും സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചില്ല. വിദ്യാര്‍ഥിനിയെ കൗണ്‍സിലിങ് നടത്തിയ ഗസ്റ്റ് അധ്യാപികയുടെ മൊഴി പ്രകാരമാണ് പിന്നീട് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ നാഗര്‍കോവിലില്‍നിന്ന് പിടികൂടിയത്‌.

ഈ വാർത്ത കൂടി വായിക്കൂ

ജീവനക്കാരെ നിയമിച്ചത് ഈ ഗവര്‍ണറുടെ കാലത്തല്ല,  ഫോട്ടോഗ്രാഫര്‍ തസ്തിക സൃഷ്ടിച്ചിട്ടില്ല; കത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ