'ചാണകവെള്ളം തളിച്ച് പ്രതികാത്മക ശുദ്ധികലശം'; ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം

അഴിമതി മേയര്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു
യുഡിഎഫ് പ്രതിഷേധം/ ടിവി ദൃശ്യം
യുഡിഎഫ് പ്രതിഷേധം/ ടിവി ദൃശ്യം

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഇന്നും പ്രതിഷേധം. നഗരസഭയുടെ മുന്നില്‍ പ്രതീകാത്മകമായി ചാണകവെള്ളം തളിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ശുദ്ധികലശം നടത്തി. 

അഴിമതിയാകെ നാറുന്നേ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു കോര്‍പ്പറേഷനില്‍ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. അഴിമതി മേയര്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്റെ സത്യാഗ്രഹസമരവും നഗരസഭയ്ക്ക് പുറത്ത് നടക്കുന്നുണ്ട്. 

പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്ക് കോര്‍പ്പറേഷനില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോര്‍പ്പറേഷന് പുറത്ത് ബിജെപിയും മേയര്‍ക്കെതിരെ സമരം നടത്തുന്നുണ്ട്. കര്‍ഷകമോര്‍ച്ച നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധമാര്‍ച്ച് നടത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com