മണ്ണുലോറി തടഞ്ഞ യുവതിക്ക് ക്രൂരമര്‍ദ്ദനം; രണ്ടു പേര്‍ പിടിയില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് പൊലീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 04:46 PM  |  

Last Updated: 21st November 2022 04:46 PM  |   A+A-   |  

nettayam_attack

യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യത്തില്‍ നിന്ന്

 

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവിന് സമീപം നെട്ടയത്ത് വീട്ടമ്മയെ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. 

മണ്ണുകടത്തു സംഘത്തിലെ രണ്ടുപേരാണ് അറസ്റ്റിലായത്. വട്ടിയൂര്‍ക്കാവ് പൊളിടെക്‌നിക് പരിസരത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. 

നെട്ടയം സ്വദേശിനിയായ യുവതിയുടെ വീടിന് സമീപത്തെ നിലം നികത്തുന്നതിനായി മണ്ണുലോറി നിരന്തരം പോയിരുന്നു. യുവതിയുടെ വീടിനു മുന്നിലൂടെയായിരുന്നു ലോറി പോയിരുന്നത്. ഇതേത്തുടര്‍ന്ന് റോഡ് തകരുകയും പൊടി ശല്യം രൂക്ഷമാകുകയും ചെയ്തിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം വീടിന് മുന്നില്‍ വെച്ച് മണ്ണുലോറി യുവതി തടഞ്ഞു. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്നവര്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സില്‍വര്‍ലൈന്‍: കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കി, അന്തിമാനുമതി കിട്ടുമ്പോള്‍ തുടര്‍നടപടിയെന്ന് കെ റെയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ