രണ്ടു കിലോയോളം സ്വർണ്ണവുമായി കരിപ്പൂരിലെത്തി; രണ്ടു യാത്രക്കാർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 09:07 PM  |  

Last Updated: 22nd November 2022 09:08 PM  |   A+A-   |  

gold

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കരിപ്പൂരിൽ രണ്ടു കിലോയോളം സ്വർണവുമായി രണ്ടുപേർ പിടിയിൽ. റിയാദിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്വർണം ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. 

റിയാദിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ ഷമീർ വട്ടക്കണ്ടിയിൽ, നിലമ്പൂർ സ്വദേശി അബ്ദുൽ ഖാദർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇരുവർക്കുമെതിരെ കേസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറി; യുവാവ് വീണു മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ