'ഇപ്പോൾ എന്തായി? ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം അൽപ്പം കുറയ്ക്കണം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 08:40 PM  |  

Last Updated: 22nd November 2022 10:05 PM  |   A+A-   |  

messi22

ഫോട്ടോ: ഫെയ്സ്ബുക്ക്

 

ർജന്റീനയുടെ ലോകകപ്പിലെ ഞെട്ടിക്കുന്ന തോൽവിയുടെ ഷോക്കിലാണ് ഫുട്ബോൾ ലോകം. ലോകകപ്പിലെ ആദ്യ പോരിൽ സൗ​ദി അറേബ്യയെ നേരിടാനിറങ്ങിയ മെസിയും സംഘവും 2-1ന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. സോഷ്യൽ മീഡിയയിൽ വൻ തോതിലാണ് തോൽവിയെക്കുറിച്ചുള്ള ട്രോളുകൾ നിറയുന്നത്. ബ്രസീൽ ആരാധകരാണ് അർജന്റീനയെ ട്രോളാൻ മുന്നിൽ നിൽക്കുന്നത്. 

ഇപ്പോഴിതാ തോൽവി പ്രതിപാദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് യാക്കോബായ ബിഷപ്പ് ​ഗീവർ​ഗീസ് മാർ കൂറിലോസ്. ബ്രസീൽ ടീമിന്റെ ആരാധകരനായ അദ്ദേഹം അർജന്റീന ഫാൻസിനോട് ഇനിയെങ്കിലും അഹങ്കാരം കുറയ്ക്കു എന്നാണ് ഉപദേശിക്കുന്നത്. ഫെയ്സ്ബുക്കിലായിരുന്നു വൈദികന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ്

ഇപ്പോൾ എന്തായി? ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം അല്പം കുറയ്ക്കണം. ഞങ്ങൾ ബ്രസീൽ ഫാൻസിനെ കണ്ടു പഠിക്ക്...കാത്തിരിക്കു... ഇനിയുള്ള ദിവസങ്ങളിൽ കളിക്കളത്തിൽ സാമ്പാ നൃത്തച്ചുവടുകൾ... #ബ്രസീൽ 

ഈ വാര്‍ത്ത കൂടി വായിക്കൂ

ചതിച്ചാശാനേ!‌, എംഎം മണിയോട് ശിവൻകുട്ടി; 'ആശാൻ മിണ്ടുന്നില്ല'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ