30,000ല്‍ അധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍; കണ്ണൂര്‍ സര്‍വകലാശാല സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 09:48 AM  |  

Last Updated: 22nd November 2022 09:48 AM  |   A+A-   |  

cyber attack

പ്രതീകാത്മക ചിത്രം


കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു. മുപ്പതിനായിരത്തോളം വരുന്ന വിദ്യാർഥികളുടെ വിവരങ്ങളാണ് ചോർന്നത്. വിദ്യാർഥികളുടെ വിവരങ്ങൾ ഹാക്കർ ഡാർക്ക് വെബ്ബിൽ പ്രസിദ്ധീകരിച്ചത് കൊച്ചിയിലെ സ്വകാര്യ സൈബർ സുരക്ഷാ ഏജൻസി കണ്ടെത്തി. 

2018 മുതൽ 2022 വരെയുള്ള കാലയളവിൽ കണ്ണൂർ സർവകലാശാലയിലെ പഠിച്ച വിദ്യാർഥികളുടെ വിവരങ്ങളാണ് ചോർന്നത്. കൊച്ചിയിലെ സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ പരിശോധനയിൽ വിദ്യാർഥികളുടെ ആധാർ നമ്പറുകൾ, ഫോട്ടോ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉള്ളതായി കണ്ടെത്തി. 

സർവകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും ചോർന്നിട്ടുണ്ട്.  സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കണ്ണൂർ സർവകലാശാല നടപടി എടുത്തു. സൈബർ സെല്ലിനും സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകി. വിവരം ചോർന്ന കാലത്തെ വിവരങ്ങൾ ഡാറ്റാ ബേസിൽ നിന്ന് നീക്കം ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗീകാതിക്രമം; പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ