ചായ വില പൊള്ളും!; പാല്‍ ലിറ്ററിന് ആറ് രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 02:20 PM  |  

Last Updated: 23rd November 2022 02:20 PM  |   A+A-   |  

milma

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: മില്‍മ പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടാന്‍ മന്ത്രിസഭാ തീരുമാനം. പുതുക്കിയ വില എന്നുമുതല്‍ നിലവില്‍ വരുമെന്ന് മില്‍മയ്ക്ക് തീരുമാനിക്കാം.  പാല്‍ ലിറ്ററിന് 8.657 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. 

വിലകുട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന് പിന്നാലെ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായി രണ്ടംഗസമിതിയെ നിയോഗിച്ചിരുന്നു. ക്ഷീരകര്‍ഷകരില്‍ നിന്ന് ഉള്‍പ്പടെ വിവരം ശേഖരിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതില്‍ തര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി, കാലിത്തീറ്റ വിലവര്‍ധനവ് എല്ലാ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 5 രൂപ വര്‍ധിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞത്. 

5 രൂപ വര്‍ധിപ്പിച്ചാല്‍ നഷ്ടം തുടരുമെന്നുള്ള മില്‍മയുടെ വിവിധ മേഖല യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് ആറ് രൂപയാക്കാനുള്ള മന്ത്രിസഭാ യോഗതീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സംസ്ഥാനത്ത് മദ്യവില കൂടും; വില്‍പ്പന നികുതി 2 ശതമാനം കൂട്ടാന്‍ മന്ത്രിസഭയുടെ അനുമതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ