ഒരുകോടിയുടെ ഭാഗ്യശാലി ആരാകും?; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 09:10 AM  |  

Last Updated: 23rd November 2022 09:10 AM  |   A+A-   |  

lottery

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ് നടക്കുക.

ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും. ഫിഫ്റ്റി ഫിഫ്റ്റിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

അടുത്തിടെ അക്ഷയ , ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് തീയതികള്‍ മാറ്റിയിരുന്നു. ഇനി മുതല്‍ അക്ഷയ ഞായറാഴ്ചയും ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ബുധനാഴ്ചകളിലുമാകും നറുക്കെടുക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ പാലിനും മദ്യത്തിനും വില കൂടും; അന്തിമ തീരുമാനം ഇന്ന് മന്ത്രിസഭാ യോഗത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ