സംസ്ഥാനത്ത് മദ്യവില കൂടും; വില്‍പ്പന നികുതി 2 ശതമാനം കൂട്ടാന്‍ മന്ത്രിസഭയുടെ അനുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 01:13 PM  |  

Last Updated: 23rd November 2022 01:15 PM  |   A+A-   |  

Liquor prices will increase

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത മദ്യവില കൂടും. വില്‍പ്പന നികുതി രണ്ട്ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതിയായി.  ടേണോവര്‍ ടാക്‌സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്തുകയാണ് ലക്ഷ്യം. ഒരു വര്‍ഷം ടേണോവര്‍ ടാക്‌സായി ലഭിച്ചത് നൂറ്റിമുപ്പത് കോടിയായിരുന്നു.

മദ്യക്കമ്പനികള്‍ ബെവ്‌കോയ്ക്ക് നല്‍കാനുള്ള ടേണോവര്‍ കുറയ്ക്കാനുള്ള തീരുമാനം നേരത്തെ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനാണ് മന്ത്രി സഭ അംഗീകാരം നല്‍കിയത്. വില്‍പ്പന നികുതിയില്‍ രണ്ട് ശതമാനം വര്‍ധിപ്പിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. ഇത് സംബന്ധിച്ച്  പുതിയ നിയമഭേദഗതി കൊണ്ടുവന്നാല്‍ മാത്രമെ വിജ്ഞാപനം ഇറക്കാനാകൂ. 

ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, പുതിയ ഭേദഗതി സഭയില്‍ പാസാക്കിയ ശേഷമായിരിക്കും  ഔദ്യോഗിക വിജ്ഞാപനം ഇറക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

തരൂര്‍ ഒരു വിഭാഗീയ പ്രവര്‍ത്തനവും നടത്തിയിട്ടില്ല; മെസിയുടെ അവസ്ഥ വരും; സതീശനെതിരെ ഗോളടിച്ച് മുരളീധരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ